Questions from പൊതുവിജ്ഞാനം

6441. നിയാണ്ടർത്താൽ മനുഷ്യന്‍റെ ഫോസിൽ ലഭിച്ച നിയാണ്ടർത്താൽ താഴ്വര സ്ഥിതി ചെയ്യുന്ന രാജ്യം?

ജർമ്മനി

6442. തെക്കന്‍ കാശി?

തിരുനെല്ലി ക്ഷേത്രം

6443. 'വീണ വിൽപ്പനക്കാരൻ' എന്ന കവിതയെഴുതിയ ആധുനിക യുവ കവി?

കുരീപ്പുഴ ശ്രീകുമാർ

6444. അമേരിക്ക ഉത്തരവിയറ്റ്നാമിൽ നാപാം ബോംബാക്രമണം നടത്തിയ വർഷം?

1972

6445. രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കാതെ സൂക്ഷിക്കുന്ന വസ്തു?

ഹെപ്പാരിൻ

6446. അമേരിക്ക; കാനഡ എന്നീ രാജ്യങ്ങളിൽ വീശുന്ന അതിശൈത്യമേറിയ കാറ്റ്?

ബ്ലിസാർഡ്

6447. ഹോസുകൾ ഉണ്ടാക്കാനുപയോഗിക്കുന്ന കൃത്രിമ റബർ?

തയോക്കോൾ

6448. ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ക്ക് കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ച കൃതിയാണ്?

ഒരുപിടി നെല്ലിക്ക

6449. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കോശം?

അരുണ രക്താണുക്കൾ ( RBC)

6450. ‘ആനന്ദ വിമാനം’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

Visitor-3495

Register / Login