Questions from പൊതുവിജ്ഞാനം

7871. വാസ്തുവിദ്യ ഗുരുകുലം സ്ഥിതി ചെയ്യുന്നത്?

ആറന്മുള (പത്തനംതിട്ട)

7872. ജലസേചനസൗകര്യത്തിനായി രാജസ്ഥാന്‍റെ വടക്കുപടിഞ്ഞാറൻ ഭാഗ ങ്ങളിൽ നിർമിച്ച കനാൽ?

ഇന്ദിരാഗാന്ധി കനാൽ

7873. വടക്കേ അമേരിക്കയിലെ റോക്കീസ് പർവ്വതങ്ങളിലെ കിഴക്കൻ ചെരുവിലൂടെ താഴേയ്ക്ക് വീശുന്ന ഉഷ്ണക്കാറ്റ്?

ചിനുക്ക് (Chinook)

7874. DOTS ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ക്ഷയം

7875. ദേശീയ കയര്‍ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

കലവൂര്‍ (ആലപ്പുഴ)

7876. ഓപിയം (കറുപ്പ്) ലഭിക്കുന്ന സസ്യം?

പോപ്പി

7877. കേരളത്തിൽ ലോകസഭാ സംവരണ മണ്ഡലങ്ങൾ?

2 (ആലത്തൂർ; മാവേലിക്കര)

7878. നാണ്യവിളകളിൽ കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത്?

കുരുമുളക്

7879. കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്?

മുഴുപ്പിലങ്ങാടി ബീച്ച് (കണ്ണൂർ)

7880. സ്പെയിനിന്‍റെ ദേശീയ മൃഗം?

കാള

Visitor-3425

Register / Login