1. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യസമ്മേളനത്തിന്റെ വേദി
മുംബെയിലെ ഗോകുല്‍ദാസ് തേജ്പാല്‍ സംസ്‌കൃത കോളേജ്
2. ലോകത്തിലെ ഏറ്റവും വലിയ നിയമനിര്‍മാണസഭയായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് ഏതു രാജ്യത്തിന്‍റെതാണ്?
ചൈനയുടെ
3. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപവത്കൃതമായ വര്‍ഷം
1938
4. കോണ്‍ഗ്രസുമായി പൂനെ ഉടമ്പടിയില്‍ ഏര്‍പ്പെട്ട നേതാവ്
ബി.ആര്‍.അംബേദ്കര്‍
5. ഇന്ദിരാഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായ വര്‍ഷം
1959
6. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഏത് സമ്മേളനത്തിലാണ് സോഷ്യലിസത്തിലധിഷ്ഠിതമായ വ്യവസ്ഥിതി തീരുമാനിച്ചത്
ആവഡി
7. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിസ്സഹകരണപ്രസ്ഥാനം സംബന്ധിച്ച പ്രമേയം പാസാക്കിയത്
1920സെപ്തംബറില്‍
8. മോത്തിലാല്‍ നെഹ്റു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷനായത്. ഏത് സമ്മേളനത്തിലാണ് ?
1919 ലെ അമൃത്സര്‍ സമ്മേളനത്തിലാണ്
9. കോണ്‍ഗ്രസിതര സര്‍ക്കാരിന്റെ കാലത്ത് ഭാരതരത്‌ന നേടിയ ആ ദ്യ നേതാവ്
ബി.ആര്‍.അംബേദ്കര്‍
10. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ ് സ്ഥാനത്തേക്ക് 1939ല്‍ തിരഞ്ഞെടുപ്പു നടന്നപ്പോള്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ എതിരാളിയായിരുന്നത്
പട്ടാഭിസീതാരാമയ്യ