1. എത്ര രൂപായുടെ നോട്ടിലാണ് ഹിമാലയ പർവ്വതം ചിത്രീകരിച്ചിട്ടുള്ളത്?
100 രൂപാ
2. രണ്ടാം ഘട്ട ബാങ്ക് ദേശസാൽക്കരണം 1980 ഏപ്രിൽ 15 ന് നടത്തിയ പ്രധാനമന്ത്രി?
ഇന്ദിരാഗാന്ധി (6 ബാങ്കുകൾ)
3. ബി.എസ്.സി. സെൻസെക്സിന്റെ പൂർണ്ണരൂപം?
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സെൻസിറ്റീവ് ഇൻഡക്സ്
4. അമേരിക്കൻ നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ കമ്പനി?
ഇൻഫോസിസ്
5. ഏത് ബാങ്കിന്റെ മുദ്രാവാക്യമാണ് " വി അണ്ടർസ്റ്റാൻഡ് യുവർ വേൾഡ് "?
എച്ച് .ഡി .എഫ് .സി
6. ഇന്ത്യയിൽ ചെക്ക് സമ്പ്രദായം ഏർപ്പെടുത്തിയ ആദ്യ ബാങ്ക്?
ബംഗാൾ ബാങ്ക്
7. HDFC ബാങ്കിന്റെ ആസ്ഥാനം?
മുംബൈ
8. ബില്ല് ചോദിച്ച് വാങ്ങുന്നതിന് പ്രോത്സാഹിപ്പിക്കാൻ കേരള സർക്കാർ ആവിഷ്കരിച്ച നികുതി സംരഭം?
ലക്കി വാറ്റ്
9. MODVAT ന്റെ സ്ഥാനത്ത് വന്ന പുതിയ നികുതി?
CEN VAT -Central Value Added Tax
10. എത്ര രൂപായുടെ നോട്ടിലാണ് ആന ; കടുവ ; കാണ്ടാമൃഗം എന്നിവയെ ചിത്രീകരിച്ചിട്ടുള്ളത്?
10 രൂപാ