Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

31. ഇന്ത്യയുടെ വന്ദ്യവയോധിയൻ എന്നറിയപ്പെടുന്നത്?

ദാദാഭായി നവറോജി

32. കേരളത്തിലെ ആദ്യത്തെ ബാങ്ക്?

നെടുങ്ങാടി ബാങ്ക് - സ്ഥാപകൻ - അപ്പു നെടുങ്ങാടി - 1899 ൽ

33. കേരളത്തിലെ ഏറ്റവും പഴക്കമുള്ള നാണയം?

രാശി

34. ജനകീയാസൂത്രണത്തിന്‍റെ (Peoples Plan -1945 ) ഉപജ്ഞാതാവ്?

എം.എൻ. റോയി

35. ബോംബെ പദ്ധതി (Bombay Plan ) ക്ക് നേതൃത്വം കൊടുത്തത്?

അർദ്ദേശിർദലാൽ

36. വോയ്സ് ഓഫ് ഇന്ത്യ എന്ന പത്രത്തിന്‍റെ സ്ഥാപകൻ?

ദാദാഭായി നവറോജി

37. നികുതികളെ കുറിച്ച് പഠിക്കാൻ സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി നിയോഗിക്കപ്പെട്ട കമ്മീഷന്‍റെ തലവൻ?

ഡോ. ജോൺ മത്തായി

38. ദാരിദ്യ നിർണ്ണയ കമ്മിറ്റിയുടെ അവലോകന പ്രകാരം ഗ്രാമീണ ജനതയ്ക്ക് ഒരു ദിവസം ആവശ്യമായ പോഷകാഹാരത്തിന്‍റെ അളവ്?

2400 കലോറി

39. ഭാതര സർക്കാർ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ദിനമായി പ്രഖ്യാപിച്ചത്?

ജൂൺ 29 (പി.സി. മഹലനോബിസിന്‍റെ ജന്മദിനം)

40. ആൻ ആർഗുമെന്റേറ്റീവ് ഇന്ത്യൻ' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

Visitor-3159

Register / Login