11. ലോകത്തിൽ ആദ്യമായി സ്റ്റോക്കുകളും ബോണ്ടുകളും പുറത്തിറക്കിയ സ്ഥാപനം?
ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി
12. അഹമ്മദാബാദ് സ്റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്നത്?
1894
13. ഇന്ത്യയിൽ ആദ്യമായി സ്വയം പിരിഞ്ഞു പോകൽ പദ്ധതി (VRS) നടപ്പിലാക്കിയ ബാങ്ക്?
പഞ്ചാബ് നാഷണൽ ബാങ്ക്
14. യൂറോ കറൻസി ഒദ്യോഗികമായി ഉപയോഗിച്ച് തുടങ്ങിയ 19 മത്തെ രാജ്യം?
ലിത്വാനിയ
15. ജനകീയാസൂത്രണത്തിന്റെ (Peoples Plan -1945 ) ഉപജ്ഞാതാവ്?
എം.എൻ. റോയി
16. രണ്ടാം ഘട്ട ബാങ്ക് ദേശസാൽക്കരണം 1980 ഏപ്രിൽ 15 ന് നടത്തിയ പ്രധാനമന്ത്രി?
ഇന്ദിരാഗാന്ധി (6 ബാങ്കുകൾ)
17. നീതി ആയോഗിന്റെ പ്രഥമ അദ്ധ്യക്ഷൻ?
നരേന്ദ്രമോദി
18. ഇന്ത്യയിലെ ആദ്യത്തെ ATM 1987 ൽ മുംബൈയിൽ തുറന്നത്?
HSBC - ദി ഹോങ്കോങ്ങ് ആന്റ് ഷാങ്ഹായ് ബാങ്കിങ് കോർപ്പറേഷൻ
19. ഏത് ബാങ്കിന്റെ മുദ്രാവാക്യമാണ് " ഖയാൽ ആപ്ക "?
ഐ.സി.ഐ.സി.ഐ
20. സ്വാതന്ത്രത്തിന്റെ സുവർണ്ണ ജൂബിലിയിൽ ആരംഭിച്ച പഞ്ചവത്സരപദ്ധതി?
ഒമ്പതാം പഞ്ചവത്സരപദ്ധതി 1997- 2002