Questions from ഇന്ത്യാ ചരിത്രം

1. ഇൽത്തുമിഷിനു ശേഷം അധികാരമേറ്റ വനിത?

റസിയ സുൽത്താന

2. ഗവൺമെന്റ് ഉദ്യോഗം ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവർക്ക് മാത്രമായി നിജപ്പെടുത്തിയ ഗവർണ്ണർ ജനറൽ?

ഹാർഡിഞ്ച് l

3. മുസ്ലീം ലീഗിന്റെ ആദ്യ പ്രസിഡന്റ്?

ആഗാഖാൻ

4. അരവിഡുവംശത്തിലെ പ്രധാന രാജാവ്?

വെങ്കടൻ I

5. ഷേർഷാ നിർമ്മിച്ച സത്രങ്ങൾ?

സരായികൾ

6. അയൻ - ഇ- സിക്കന്ദരി രചിച്ചത്?

അമീർ ഖുസ്രു

7. പാർത്ഥിയൻമാരുടെ ആസ്ഥാനം?

തക്ഷശില

8. ഡിക്കി ബേർഡ് പ്ലാൻ എന്നറിയപ്പെടുന്ന പദ്ധതി?

മൗണ്ട് ബാറ്റൺ പദ്ധതി

9. അശോകൻ കലിംഗരാജ്യം ആക്രമിച്ച വർഷം?

BC 261

10. ബ്രിട്ടീഷുകാർ 1857ലെ വിപ്ളവത്തെ കളിയാക്കി വിളിച്ചത്?

ശിപായി ലഹള

Visitor-3927

Register / Login