21. രണ്ടാം ബുദ്ധമത സമ്മേളനം വിളിച്ചുകൂട്ടിയ രാജാവ്?
കാലശോകൻ
22. മൗണ്ട് ബാറ്റൺ പദ്ധതി നിയമമാക്കി മാറ്റിയ ആക്റ്റ്?
ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് 1947
23. ഗാന്ധിജി ഡർബനിൽ സ്ഥാപിച്ച ആശ്രമം?
ഫിനിക്സ് സെറ്റിൽമെന്റ്
24. സിവിൽ സർവ്വീസ് എഴുതുന്നതിനുള്ള പ്രായം 18 ൽ നിന്നും 21 ലേയ്ക്ക് പുനസ്ഥാപിച്ച വൈസ്രോയി?
റിപ്പൺ പ്രഭു
25. "രക്ത മാംസാദികളിൽ ഇങ്ങനെയൊരു മനുഷ്യൻ ഭൂമുഖത്ത് ജീവിച്ചിരുന്നുവെന്ന് ഒരു പക്ഷെ വരും തലമുറകൾ വിശ്വസിച്ചെന്നു വരില്ല " എന്ന് ഗാന്ധിജിയെ കുറിച്ച് അഭിപ്രായപ്പെട്ടത്?
ഐൻസ്റ്റീൻ
26. ക്രിപ്സ് മിഷന്റെ പരാജയത്തെ തുടർന്ന് കോൺഗ്രസ് ആരംഭിച്ച സമരം?
ക്വിറ്റ് ഇന്ത്യാ സമരം (1942)
27. ബംഗാളിലെ മുസ്ലീം ജനത ബ്രിട്ടീഷുകാർക്കും ഭൂപ്രഭുക്കൻമാർക്കുമെതിരെ നടത്തിയ കലാപം?
ഫറാസ്സി കലാപം (1838 - 1857)
28. രണ്ടാം ജിനൻ എന്നറിയപ്പെടുന്നത്?
ആര്യ സുധർമ്മൻ
29. ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ ഫാക്ടറി സ്ഥാപിച്ച സ്ഥലങ്ങൾ?
സെറാംപൂർ & ട്രാൻക്യൂബാർ (തമിഴ്നാട്)
30. സ്വാമി വിവേകാനന്ദന്റെ പ്രഭാഷണത്തിൽ ആകൃഷ്ടയായി ശിഷ്യയായ ബ്രിട്ടീഷ് യുവതി?
സിസ്റ്റർ നിവേദിത