Questions from ഇന്ത്യാ ചരിത്രം

1. മുഗൾ ഭരണത്തിന്റെ പൂർണ്ണ തകർച്ചയ്ക്ക് കാരണമായ വിപ്ലവം?

1857 ലെ വിപ്ലവം

2. ഇന്ത്യയെ ആക്രമിക്കാൻ മുഹമ്മദ് ബിൻ കാസിമിനെ അയച്ച ഇറാഖിലെ ഗവർണ്ണർ?

അൽ ഹജ്ജാജ് ബിൻ യുസഫ്

3. 1882 ൽവിദ്യാഭ്യാസ മേഖലയിലെ പരിഷ്ക്കാരങ്ങൾക്കായി ഹണ്ടർ കമ്മീഷനെ നിയോഗിച്ചത്?

റിപ്പൺ പ്രഭു

4. ശ്രീരാമകൃഷ്ണ പരമഹംസറോടുള്ള ആദരസൂചകമായി സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച പ്രസ്ഥാനം?

ശ്രീരാമകൃഷ്ണ മിഷൻ (1897; ആസ്ഥാനം: ബേലൂർ)

5. ഗാന്ധിജി 1940 ൽ ആരംഭിച്ച വ്യക്തി സത്യാഗ്രഹത്തിന് കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?

കെ. കേളപ്പൻ

6. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "തടികൊണ്ട് നിർമ്മിച്ച ഓട" കണ്ടെത്തിയ സ്ഥലം?

കാലി ബംഗൻ

7. ഇന്ത്യയിൽ അടിമത്തം നിർവ വിരുദ്ധമാക്കിയ ഗവർണ്ണർ ജനറൽ?

എല്ലൻ ബെറോ പ്രഭു (1843)

8. വിപ്ലവം പരാജയപ്പെട്ടപ്പോൾ നേപ്പാളിലേയ്ക്ക് പലായനം ചെയ്ത വിപ്ലവകാരി?

നാനാ സാഹിബ്

9. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ രൂപീകരിച്ച വർഷം?

1928

10. ഔറംഗസീബിന്റെ കാലത്ത് ഇന്ത്യ സന്ദർശിച്ച വിദേശി?

നിക്കോളോ മനൂച്ചി

Visitor-3047

Register / Login