41. ഇന്ത്യയിൽ വൈസ്രോയി നിയമനത്തിന് കാരണം?
1858 ലെ ബ്രിട്ടീഷ് രാജ്ഞിയുടെ വിളംബരം
42. കുത്തബ് മിനാറിന്റെ പണി പൂർത്തിയാക്കിയ ഭരണാധികാരി?
ഇൽത്തുമിഷ്
43. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടന്നത്?
ബോംബെ (ഗോകുൽദാസ് തേജ്പാൽ കോളേജിൽ വച്ച്)
44. ചൗരി ചൗരാ സംഭവ സമയത്തെ വൈസ്രോയി?
റീഡിംഗ് പ്രഭു
45. ഇന്ത്യൻ സമൂഹത്തിൽ ഹിന്ദു മുസ്ളീം ചേരിതിരിവിന് കാരണമായ ഭരണ പരിഷ്കാരം?
മിന്റോ മോർലി ഭരണ പരിഷ്കാരം 1909
46. ജഹാംഗീർ അനാർക്കലിയുടെ സ്മരണയ്ക്കായി സ്മാരകം നിർമ്മിച്ച സ്ഥലം?
ലാഹോർ
47. ഹരിദ്വാറിൽ കാംഗ്രി ഗുരുകുലം സ്ഥാപിച്ച സംഘടന?
ആര്യസമാജം
48. ജൈനമതം രണ്ടായി പിരിഞ്ഞ സമ്മേളനം?
ഒന്നാം സമ്മേളനം
49. തറൈൻ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഹരിയാന
50. ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൽ ഫ്രഞ്ചുകാർ പിടിച്ചെടുത്ത ഇംഗ്ലീഷ് പ്രദേശം?
മദ്രാസ്