Questions from ഇന്ത്യാ ചരിത്രം

51. ജ്യാതി വ്യവസ്ഥയെ ന്യായീകരിച്ചതിന്റെ പേരിൽ മനുസ്മൃതി കത്തിച്ച നേതാവ്?

ഡോ.ബി.ആർ.അംബേദ്ക്കർ

52. പാണ്ഡ്യരാജ വംശത്തെക്കുറിച്ച് പരാമർശിച്ച ആദ്യ വിദേശ സഞ്ചാരി?

മെഗസ്തനീസ്

53. ഹാൽഡിഘട്ട് യുദ്ധത്തിൽ അക്ബറെ സഹായിച്ച രജപുത്ര സൈന്യാധിപൻ?

മാൻ സിംഗ്

54. നീതി ചങ്ങല നടപ്പിലാക്കിയ മുഗൾ രാജാവ്?

ജഹാംഗീർ

55. ഇന്ത്യയിൽ ആദ്യം പീരങ്കിപ്പട ഉപയോഗിച്ച ഭരണാധികാരി?

ബാബർ

56. ക്വായിദ് ഇ അസം എന്നറിയപ്പെട്ടത്?

മുഹമ്മദ് അലി ജിന്ന

57. ഹൊയ്സാലൻമാരുടെ പിൽക്കാല തലസ്ഥാനം?

ഹലേബിഡു

58. കോൺഗ്രസിന് ആ പേര് നിർദ്ദേശിച്ചത്?

ദാദാഭായി നവറോജി

59. നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കാൻ കോൺഗ്രസ് തീരുമാനിച്ച സമ്മേളനം?

1920 ലെ കൽക്കട്ട പ്രത്യേക സമ്മേളനം

60. സംഖ്യാ ദർശനത്തിന്റെ കർത്താവ്?

കപിലൻ

Visitor-3414

Register / Login