71. അശോകന് മാനസാന്തരമുണ്ടാകാൻ ഇടയാക്കിയ യുദ്ധം?
കലിംഗ യുദ്ധം (ദയാ നദിക്കരയിൽ )
72. ആരംഷായെ ബാഗ് -ഇ-ജൂദ് മൈതാനത്ത് വച്ച് വധിച്ച് അധികാരം പിടിച്ചെടുത്ത അടിമ വംശ ഭരണാധികാരി?
ഇൽത്തുമിഷ്
73. നാഥുറാം വിനായക് ഗോഡ്സെയെ തൂക്കിലേറ്റിയ ജയിൽ?
അംബാല ജയിൽ
74. സിവിൽ നിയമലംഘന പ്രസ്ഥാനം താല്കാലികമായി നിർത്തിവയ്ക്കാൻ കാരണം?
ഗാന്ധി ഇർവിൻ ഉടമ്പടി (1931)
75. ഗാന്ധിജിയെ സ്വാധീനിച്ച ടോൾസ്റ്റോയിയുടെ കൃതി?
ദി കിങ്ങ്ഡം ഓഫ് ഗോഡ് ഈസ് വിതിൻ യു
76. ഉപ്പുസത്യാഗ്രഹത്തിന്റെ ഭാഗമായി തമിഴ്നാട്ടിൽ ത്രിശ്ശിനാപ്പള്ളിയിൽ നിന്ന് വേദാരണ്യം കടപ്പുറത്തേയ്ക്ക് മാർച്ച് നടത്തിയത്?
സി. രാജഗോപാലാചാരി
77. ഇന്ത്യൻ തത്വചിന്തയുടെ അടിസ്ഥാനമായി കണക്കാക്കപ്പെടുന്ന കൃതി?
ഉപനിഷത്തുകൾ
78. സിദ്ധാർത്ഥ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?
ഹെർമൻ ഹെസ്സെ (ജർമ്മനി)
79. ഗുജറാത്തിയിൽ ഗാന്ധിജിയുടെ ആത്മകഥയുടെ പേര്?
സത്യാന പ്രയോഗോ
80. തുഗ്ലക്ക് നാമ രചിച്ചത്?
അമീർ ഖുസ്രു