Questions from ഇന്ത്യാ ചരിത്രം

81. ഇന്ത്യയുടെ പിതാമഹൻ എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ്?

സ്വാമി ദയാനന്ദ സരസ്വതി

82. വർദ്ധമാന മഹാവീരൻ ജനിച്ചത്?

വൈശാലിക്ക് സമീപം കുണ്ഡല ഗ്രാമം (540 BC)

83. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായിരുന്ന തുറമുഖം?

ലോത്തൽ

84. കാശ്മീർ കീഴടക്കിയ മുഹമ്മദ് ഗസ്നിയുടെ മകൻ?

മസൂദ്

85. വാതാപി കൊണ്ട എന്ന സ്ഥാനപ്പേര് സ്വീകരിച്ച പല്ലവരാജാവ്?

നരസിംഹവർമ്മൻ l

86. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിഖ് മതവിശ്വാസികളുള്ള സംസ്ഥാനം?

പഞ്ചാബ്

87. 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ടിന് കാരണമായി തീർന്ന വട്ടമേശ സമ്മേളനം?

മൂന്നാം വട്ടമേശ സമ്മേളനം (1932)

88. പ്രയാഗിൽ നിന്നും തലസ്ഥാനം ഉജ്ജയിനിയിലേയ്ക്ക് മാറ്റിയ ഗുപ്ത രാജാവ്?

ചന്ദ്രഗുപ്തൻ Il

89. നാഗസേനൻ എഴുതിയ ബുദ്ധമത ഗ്രന്ഥം?

മിലാൻഡ പാൻഹൊ

90. യജുർവേദത്തിന്‍റെ ഉപ വേദമായി അറിയപ്പെടുന്നത്?

ധനുർവ്വേദം

Visitor-3905

Register / Login