Questions from ഇന്ത്യാ ചരിത്രം

91. കൃഷ്ണദേവരായരുടെ സദസ്സിലെ വിദൂഷകനായ പണ്ഡിതൻ?

തെന്നാലി രാമൻ

92. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടന്ന ആദ്യത്തെ ബഹുജന പ്രക്ഷോഭം?

നിസ്സഹകരണ പ്രസ്ഥാനം

93. കൊട്ടാരത്തിൽ പാട്ടും നൃത്തവും നിരോധിച്ച മുഗൾ ചക്രവർത്തി?

ഔറംഗസീബ്

94. വാസ്കോഡ ഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്ത കൊച്ചിയിലെ പള്ളി?

സെന്റ് ഫ്രാൻസീസ് പള്ളി

95. ഇന്ത്യാ ചരിത്രത്തിലും സംസ്ക്കാരത്തിലും ഗവേഷണം നടത്താനായി വാറൻ ഹേസ്റ്റിംഗ്സിന്റെ കാലത്ത് ആരംഭിച്ച സ്ഥാപനം?

റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ (1784)

96. ശ്രീബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയത്?

സാരാനാഥിലെ ഡീൻ പാർക്ക് (ഉത്തർ പ്രദേശ്)

97. ഉത്തരമീമാംസയുടെ കർത്താവ്?

ബദരായൻ

98. പാലൻമാരെ കുറിച്ച് പരാമർശിച്ച അറബ് സഞ്ചാരി?

സുലൈമാൻ

99. ശിവജിയുടെ ആഭ്യന്തിര മന്ത്രി അറിയിപ്പട്ടിരുന്നത്?

മന്ത്രി

100. വിജയനഗര സാമ്രാജ്യത്തിന്റെ പതനത്തിന് കാരണമായ യുദ്ധം?

തളിക്കോട്ട യുദ്ധം (1565)

Visitor-3636

Register / Login