Questions from ഇന്ത്യാ ചരിത്രം

101. ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന മുദ്രാവാക്യം ആദ്യം മുഴക്കിയത്?

സ്വാമി ദയാനന്ദ സരസ്വതി

102. ബാലഗംഗാധര തിലകനെ ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത്?

ഇന്ത്യൻ അശാന്തിയുടെ പിതാവ്

103. ഗുരുനാനാക്കിന്റെ ജന്മസ്ഥലം?

താൽ വണ്ടി (1469)

104. ബംഗാളിലെ മതാചാര്യന്മാരുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപം?

സന്യാസി ഫക്കീർ കലാപം

105. ലോകഹിതവാദി എന്നറിയപ്പെടുന്നത്?

ഗോപാൽ ഹരി ദേശ്മുഖ്

106. 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് നിലവിൽ വരുമ്പോൾ വൈസ്രോയി?

ലിൻലിത്ഗോ പ്രഭു

107. രാമായണത്തിലെ കാണ്ഡങ്ങളുടെ എണ്ണം?

7

108. ഋഗ്‌വേദത്തിലെ ഗായത്രി മന്ത്രത്തിൽ ഉത്ഘോഷിക്കുന്ന ദേവി?

സാവിത്രീ ദേവി

109. മൗര്യവംശത്തിലെ അവസാനത്തെ രാജാവ്?

ബൃഹദ്രഥൻ

110. ഹരിയാനയിലെ ഹിസാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന സിന്ധൂനദിതട കേന്ദ്രം?

ബനാവലി

Visitor-3322

Register / Login