Questions from ഇന്ത്യാ ചരിത്രം

111. ശിവജിയുടെ മകനായ സാംബാജിയെ വധിച്ച മുഗൾ ഭരണാധികാരി?

ഔറംഗസീബ്

112. മുസ്ലീം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിന് ഔറംഗസീബ് വധിച്ച സിക്ക് ഗുരു?

ഗുരു തേജ് ബഹാദൂർ (ഒമ്പതാം സിക്ക് ഗുരു)

113. ശിവ നൃത്തം?

താണ്ഡവം

114. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇന്ത്യക്കാരിയായ ആദ്യത്തെ വനിതാ പ്രസിഡന്റ്?

സരോജിനി നായിഡു (1925; കാൺപൂർ സമ്മേളനം)

115. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം?

ചമ്പാരൻ സത്യാഗ്രഹം (1917)

116. കൊട്ടാരത്തിൽ പാട്ടും നൃത്തവും നിരോധിച്ച തുഗ്ലക്ക് ഭരണാധികാരി?

ഗിയാസുദ്ദീൻ തുഗ്ലക്

117. അയുർവേദത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം?

അഥർവ്വവേദം

118. ഓൾ ഇന്ത്യാ ഹോം റൂൾ ലീഗിന്റെ അധ്യക്ഷനായി ഗാന്ധിജി തിരഞ്ഞെടുക്കപ്പെട്ടത്?

1920

119. നാലാം മൈസൂർ യുദ്ധസമയത്തെ ഗവർണ്ണർ ജനറൽ?

വെല്ലസ്ലി പ്രഭു

120. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യ ഗ്രന്ഥം?

ഋഗ്വേദം

Visitor-3345

Register / Login