Questions from ഇന്ത്യാ ചരിത്രം

131. ചരിത്രകാരൻമാർ 'പരാക്രമി' എന്ന് വിശേഷിപ്പിച്ച മഗധ രാജാവ്?

അജാതശത്രു

132. "എല്ലായിടത്തുമുള്ളത് ഇതിലുമടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിൽ അടങ്ങിയിട്ടില്ലാത്തത് ഒരിടത്തുമില്ല" എന്ന് പരാമർശിക്കുന്നത് ഏത് ഗ്രന്ഥത്തേക്കുറിച്ചാണ്?

മഹാഭാരതം

133. രാജാറാം മോഹൻ റോയ് അന്തരിച്ചത്?

1833 സെപ്റ്റംബർ 27 (ഇംഗ്ലണ്ടിലെ ബ്രിസ്റ്റലിൽ വച്ച്)

134. അൽ ഹിലാൽ നിരോധിക്കപ്പെട്ട വർഷം?

1914

135. അക്ബറുടെ വഴികാട്ടിയും രക്ഷകർത്താവും?

ബൈറാംഖാൻ

136. ചോളൻമാരുടെ രാജകീയ മുദ്ര?

കടുവ

137. ജർമ്മനിയിൽ വച്ച് നേതാജി സുഭാഷ് ചന്ദ്രബോസ് വിവാഹം കഴിച്ച ഓസ്ട്രേലിയൻ വനിത?

എമിലി ഷെങ്കൽ

138. " കിങ് ഓഫ് ദി ഡാർക്ക് ചേംബർ " എന്ന കൃതിയുടെ കർത്താവ്?

രബീന്ദ്രനാഥ ടാഗോർ

139. ശ്രീരാമകൃഷ്ണ പരമഹംസറോടുള്ള ആദരസൂചകമായി സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച പ്രസ്ഥാനം?

ശ്രീരാമകൃഷ്ണ മിഷൻ (1897; ആസ്ഥാനം: ബേലൂർ)

140. മയൂര സിംഹാസനത്തിലെ മയിലുകളുടെ എണ്ണം?

24

Visitor-3436

Register / Login