Questions from ഇന്ത്യാ ചരിത്രം

141. കുത്തബ്ദ്ദീൻ ഐബക്കിന്റെ ഭരണം പ്രതിപാദിക്കുന്ന ഗ്രന്ഥം?

താജ്-ഉൽ-മാസിർ (രചന: ഹസൻ നിസാമി)

142. ആറ്റ്ലി പ്രഖ്യാപനം' നടത്തിയ വർഷം?

1947 ഫെബ്രുവരി 20

143. ഗാന്ധിജിയുടെ അഞ്ചാമത്തേയും അവസാനത്തേയുമായ കേരളം സന്ദർശനം?

1937 ജനുവരി 13 (ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പശ്ചാത്തലത്തിൽ)

144. സ്വരാജ് പാർട്ടി രൂപീകരിക്കാൻ തീരുമാനമെടുത്ത സമ്മേളനം?

ഗയ സമ്മേളനം (1922 ഡിസംബർ)

145. ഹൊയ്സാലൻമാരുടെ വിവരം ലഭ്യമാക്കുന്ന വിഷ്ണുവർദ്ധനന്റെ ശാസനം?

ബേലൂർ ശാസനം (1117)

146. ജ്ഞാനപ്രകാശം എന്ന പത്രം പ്രസിദ്ധികരിച്ചത്?

ഗോപാലകൃഷ്ണ ഗോഖലെ

147. ജോർജ്ജ് അഞ്ചാമൻ രാജാവിനു വേണ്ടി ഡൽഹിയിൽ കൊറണേഷൻ ദർബാർ സംഘടിപ്പിച്ച വൈസ്രോയി?

ഹാർഡിഞ്ച് Il (1911)

148. അമൃതസർ നഗരം പണികഴിപ്പിച്ച സിഖ് ഗുരു?

ഗുരു രാംദാസ്

149. മുദ്രാവാക്യം എന്ന നിലയിൽ ഇൻക്വിലാബ് സിന്ദാബാദ് ആദ്യമായി ഉപയോഗിച്ചത്?

ഭഗത് സിംഗ്

150. ബുദ്ധമതക്കാർ വിദ്യാഭ്യാസം ആരംഭിക്കുന്ന ചടങ്ങ്?

പബജ

Visitor-3261

Register / Login