Questions from ഇന്ത്യാ ചരിത്രം

161. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന സ്ഥലം?

അമൃതസർ (പഞ്ചാബ്)

162. മാമല്ലപുരം (മഹാബലിപുരം) സ്ഥിതി ചെയ്യുന്ന നദീതീരം?

പാലാർ നദി

163. മനുസ്മൃതി രചിച്ചത്?

മനു

164. സൂഫി സന്യാസിയായ ഖ്വാജാ നിസാമുദ്ദീൻ അവ്ലിയായുടെ ഖബർ സ്ഥിതി ചെയ്യുന്നത്?

ഡൽഹി

165. അഷ്ടാംഗമാർഗ്ഗങ്ങൾ അനുഷ്ഠിക്കുക വഴി മോക്ഷം ലഭിക്കും എന്ന് വിശ്വസിച്ചിരുന്ന വിഭാഗം?

ഹീനയാനം

166. വിപ്ലവം പരാജയപ്പെട്ടപ്പോൾ നേപ്പാളിലേയ്ക്ക് പലായനം ചെയ്ത വിപ്ലവകാരി?

നാനാ സാഹിബ്

167. കലിംഗ യുദ്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ശിലാശാസനം?

പതിമൂന്നാം ശിലാശാസനം

168. "അത് എന്റെ അമ്മയാണ് " എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?

ഭഗവത് ഗീത

169. വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കായി വുഡ്സ് വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച ഗവർണ്ണർ ജനറൽ?

ഡൽഹൗസി പ്രഭു

170. ഗാന്ധി ആന്റ് അനാർക്കി ഇൻ ഇന്ത്യ എന്ന കൃതി രചിച്ചത്?

സി. ശങ്കരൻ നായർ

Visitor-3448

Register / Login