Questions from ഇന്ത്യാ ചരിത്രം

181. അലക്സാണ്ടർ ഇന്ത്യ അക്രമിച്ച് പരാജയപ്പെടുത്തിയ രാജാവ്?

പോറസ് (ഹൈഡാസ്പസ് യുദ്ധം / ഝലം യുദ്ധം; ഝലം നദി തീരത്ത് )

182. ജഹാംഗീറിന്റെ ആദ്യകാല നാമം?

സലീം

183. ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഭരണം നഷ്ടപ്പെടാൻ ഇടയാക്കിയ നിയമം?

1858 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്

184. വിജയനഗര സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം?

ഹംപി ( കർണ്ണാടക)

185. അയ്നി അക്ബരി രചിച്ചത്?

അബുൾ ഫസൽ

186. മംഗൽപാണ്ഡെ അംഗമായിരുന്ന പട്ടാള യൂണിറ്റ്?

34 th ബംഗാൾ ഇൻഫന്ററി

187. ഷെർമണ്ഡലിന്റെ പടിക്കെട്ടിൽ നിന്നും വീണു മരിച്ച മുഗൾ ചക്രവർത്തി?

ഹുമയൂൺ

188. ലഫ്റ്റനന്റ് ഓഫ് ഖലീഫാ എന്ന സ്ഥാനപേരിൽ ഭരണം നടത്തിയ അടിമ വംശ ഭരണാധികാരി?

ഇൽത്തുമിഷ്

189. കമ്മ്യൂണൽ അവാർഡിനെതിരെ ഗാന്ധിജി ആരംഭിച്ച നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ച ഉടമ്പടി?

പൂനാ ഉടമ്പടി (ഗാന്ധിജിയും അംബേദ്കറും തമ്മിൽ; 1932)

190. ഫിറൂസ് ഷാ ബാഹ്മിനി തോൽപ്പിച്ച വിജയനഗര രാജാവ്?

ദേവരായർ I

Visitor-3487

Register / Login