Questions from ഇന്ത്യാ ചരിത്രം

191. യൂറോപ്പിൽ നടന്ന ആസ്ട്രിയൻ പിൻതുടർച്ചാവകാശത്തിന്റെ ഭാഗമായി ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും തമ്മിൽ ഇന്ത്യയിൽ വച്ച് നടന്ന യുദ്ധം?

കർണ്ണാട്ടിക് യുദ്ധം

192. ശ്രീബുദ്ധന്റെ കുതിര?

കാന്തക

193. വിജയനഗര സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം?

ഹംപി ( കർണ്ണാടക)

194. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യക്കാരനായ ഗവർണ്ണർ ജനറൽ?

സി.രാജഗോപാലാചാരി

195. ശിവജിയുടെ ഗുരു.(രക്ഷകർത്താവ്)?

ദാദാജി കൊണ്ടദേവ്

196. 1936 ൽ ഡോ.ബി.ആർ.അംബേദ്ക്കർ ആരംഭിച്ച സംഘടന?

ഇൻഡിപെൻഡന്റ് ലേബർ പാർട്ടി

197. ജസിയ പുനരാരംഭിച്ച മുഗൾ ചക്രവർത്തി?

ഔറംഗസീബ്

198. യൂറോപ്പിൽ സപ്തവത്സര യുദ്ധം നടന്നത്?

ബ്രിട്ടനും ഫ്രാൻസും തമ്മിൽ

199. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ?

സച്ചിദാനന്ദ സിൻഹ

200. കാഞ്ചിയിലെ വൈകുണ്ഠപൊതുവാൾ ക്ഷേത്രം പണികഴിപ്പിച്ച പല്ലവരാജാവ്?

നന്തി വർമ്മൻ

Visitor-3036

Register / Login