Questions from ഇന്ത്യാ ചരിത്രം

201. ആര്യൻമാരുടെ ആഗമനം സപ്ത സിന്ധുവിൽ നിന്നാണെന്ന് അഭിപ്രായപ്പെട്ടത്?

എ.സി. ദാസ്

202. വിനയപീഠികയുടെ കർത്താവ്?

ഉപാലി

203. ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ ആസ്ഥാനം?

അഡയാർ (മദ്രാസ്)

204. ഇന്ത്യൻ വൈസ്രോയിയായി നിയമിതനായ ഏക ജൂതമത വിശ്വാസി?

റീഡിംഗ് പ്രഭു

205. 1907 ൽ ജർമ്മനിയിലെ സ്റ്റട്ട്ഗർട്ടിൽ ഇന്ത്യൻ പതാക ഉയർത്തിയ വനിത?

മാഡം ബിക്കാജി കാമ

206. മദ്രാസിൽ റയട്ട് വാരി സമ്പ്രദായം (Ryotwori System) കൊണ്ടുവന്ന ഗവർണ്ണർ?

തോമസ് മൺറോ (1820)

207. ശ്രീകൃഷ്ണന്റെ ജനനത്തേയും കുട്ടിക്കാലത്തേയും കുറിച്ച് വിവരിക്കുന്ന പുരാണം?

ഭാഗവത പുരാണം

208. ഇന്ത്യയിൽ കനാൽ ഗതാഗതം ആരംഭിച്ച ഭരണാധികാരി?

ഫിറോസ് ഷാ തുഗ്ലക്

209. നിർഭാഗ്യവാനായ മുഗൾ ഭരണാധികാരി എന്നറിയപ്പെടുന്നത്?

ഹുമയൂൺ

210. അലക്സാണ്ടർ ഇന്ത്യ അക്രമിച്ച് പരാജയപ്പെടുത്തിയ രാജാവ്?

പോറസ് (ഹൈഡാസ്പസ് യുദ്ധം / ഝലം യുദ്ധം; ഝലം നദി തീരത്ത് )

Visitor-3626

Register / Login