Questions from ഇന്ത്യാ ചരിത്രം

221. ഭൂനികുതി സമ്പ്രദായമായ ഇഖ്ത യ്ക്ക് തുടക്കം കുറിച്ചത്?

ഇൽത്തുമിഷ്

222. ബുദ്ധന്റ ആദ്യ നാമം?

സിദ്ധാർത്ഥൻ

223. പൂർണ്ണ സ്വരാജ് പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം?

1929 ലെ ലാഹോർ സമ്മേളനം (അദ്ധ്യക്ഷൻ: ജവഹർലാൽ നെഹൃ)

224. മനുസ്മൃതി രചിച്ചത്?

മനു

225. മൂന്നാം കർണ്ണാട്ടിക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി?

പാരീസ് ഉടമ്പടി (1763)

226. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗാന്ധിജി നയിച്ച രണ്ടാമത്തെ ബഹുജന പ്രക്ഷോഭം?

സിവിൽ നിയമലംഘന പ്രസ്ഥാനം (1930)

227. ശിശു ബലിയും ശൈശവ വിവാഹവും നിരോധിച്ച ഗവർണ്ണർ ജനറൽ?

വില്യം ബെന്റിക്ക്

228. സൈനിക സഹായ വ്യവസ്ഥയിൽ ഒപ്പുവച്ച ആദ്യ ഇന്ത്യൻ നാട്ടുരാജ്യം?

ഹൈദരാബാദ്

229. ശ്രീകൃഷ്ണന്‍റെ ആയുധം?

സുദർശന ചക്രം

230. ശിലാശാസനങ്ങളിൽ ഭൂരിഭാഗവും എഴുതപ്പെട്ടിരിക്കുന്ന ലിപി?

ബ്രാഹ്മി ( ഭാഷ: പ്രാകൃത് ഭാഷ)

Visitor-3993

Register / Login