Questions from ഇന്ത്യാ ചരിത്രം

211. ദത്തവകാശ നിരോധന നയം നിർത്തലാക്കിയ ഗവർണ്ണർ ജനറൽ?

കാനിംഗ് പ്രഭു (1859)

212. ബ്ലൂ വാട്ടർ പോളിസി നടപ്പിലാക്കിയ പോർച്ചുഗീസ് വൈസ്രോയി?

ഫ്രാൻസിസ്കോ ഡി അൽമേഡ

213. ഏറ്റവും പ്രഗത്ഭനായ പാല രാജാവ്?

ധർമ്മപാലൻ

214. പാണ്ഡ്യൻമാരുടെ രാജമുദ്ര?

ശുദ്ധജല മത്സ്യം

215. ബാലഗംഗാധര തിലകൻ പൂനെയിൽ ആരംഭിച്ച സ്ക്കൂൾ?

ന്യൂ ഇംഗ്ലീഷ് സ്ക്കൂൾ

216. അശോകനെ ബുദ്ധമതം സ്വീകരിക്കാൻ പ്രേരിപ്പിച്ച ബുദ്ധമത സന്യാസി?

ഉപഗുപ്തൻ (നിഗ്രോദ)

217. ഡാനിഷുകാർ 1620 ൽ ഡാൻസ് ബോർഗ് കോട്ട പണി കഴിപ്പിച്ച സ്ഥലം?

ട്രാൻക്യൂബാർ (തമിഴ്നാട്; ഇപ്പോൾ അറിയപ്പെടുന്നത് : തരങ്കാമ്പാടി)

218. ജൈനസന്യാസിമoങ്ങൾ അറിയപ്പെടുന്നത് ?

ബസേദി

219. ആര്യൻമാരുടെ ആഗമനം ടിബറ്റിൽ നിന്നാണെന്ന് അഭിപ്രായപ്പെട്ടത്?

സ്വാമി ദയാനന്ത സരസ്വതി

220. വിജയനഗര സാമ്രാജ്യം സന്ദർശിച്ച പേർഷ്യൻ സഞ്ചാരി?

അബ്ദുൾ റസാഖ്

Visitor-3212

Register / Login