Questions from ഇന്ത്യാ ചരിത്രം

231. ബാലഗംഗാധര തിലകനെ 6 വർഷം തടവിൽ പാർപ്പിച്ചിരുന്ന ബർമ്മയിലെ ജയിൽ?

മാൻഡല ജയിൽ

232. ഔറംഗസീബിന്റെ കാലത്ത് ഇന്ത്യ സന്ദർശിച്ച വിദേശി?

നിക്കോളോ മനൂച്ചി

233. വേദകാലഘട്ടത്തിൽ ദൂരമളക്കാനുള്ള അളവ്?

ഗയൂതി

234. ബുദ്ധമതത്തിന്‍റെ ത്രിരത്നങ്ങൾ?

ബുദ്ധം; ധർമ്മം; സംഘം

235. പഞ്ചാബിൽ നൗജവാൻ ഭാരത സഭയ്ക്ക് രൂപം നല്കിയത്?

ഭഗത് സിംഗ്

236. ഗദ്യ രൂപത്തിലുള്ള വേദം?

യജുർവേദം

237. ബാബറിനെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ച ലോദി രാജാവ്?

ദൗലത്ത് ഖാൻ ലോദി

238. ഗാന്ധിജിയുടെ മരണവാർത്തയറിഞ്ഞ് "കൂടുതൽ നല്ലതാവുന്നത് നല്ലതല്ല " എന്ന് അനുശോചന സന്ദേശമയച്ച വ്യക്തി?

ബർണാർഡ് ഷാ

239. പഞ്ചാബ് ബ്രിട്ടീഷ് സാമ്രാജ്യത്തിൽ കൂട്ടിച്ചേർക്കാൻ കാരണമായ യുദ്ധം?

രണ്ടാം സിഖ് യുദ്ധം

240. ജസിയ പുനരാരംഭിച്ച മുഗൾ ചക്രവർത്തി?

ഔറംഗസീബ്

Visitor-3997

Register / Login