Questions from ഇന്ത്യാ ചരിത്രം

251. രണ്ടാം ബുദ്ധമത സമ്മേളനം വിളിച്ചുകൂട്ടിയ രാജാവ്?

കാലശോകൻ

252. ബുദ്ധമത കൃതികൾ രചിക്കപ്പെട്ട ഭാഷ?

പാലി

253. ഇന്ത്യയിൽ തദ്ദേശസ്വയംഭരണത്തിന്റെ പിതാവ്?

റിപ്പൺ പ്രഭു

254. ജനകീയാസൂത്രണം എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

എം.എൻ. റോയ്

255. രണ്ട് പ്രാവശ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ വ്യക്തി?

ഡബ്ല്യൂ സി ബാനർജി (1885 & 1892)

256. ദി സിന്തസിസ് ഓഫ് യോഗ എന്ന കൃതി രചിച്ചത്?

അരബിന്ദ ഘോഷ്

257. മൈക്കിൾ ഒ.ഡയറിനെ വധിച്ചത്?

ഉദ്ദം സിങ്

258. ദയാനന്ദ ആംഗ്ലോ - വേദിക് കോളേജ് സ്ഥാപിച്ചത്?

ലാലാ ഹൻസ് രാജ് (1886)

259. സ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

ദാദാഭായി നവറോജി

260. ജസിയ നിരോധിച്ച മുഗൾ ഭരണാധികാരി?

അക്ബർ (1564 )

Visitor-3241

Register / Login