Questions from ഇന്ത്യാ ചരിത്രം

271. BC 492 ൽ ബിംബിസാരനെ വധിച്ച അദ്ദേഹത്തിന്റെ പുത്രൻ?

അജാതശത്രു

272. ഇന്ത്യയിൽ പൂർണ്ണ പത്ര സ്വാതന്ത്ര്യം അനുവദിച്ച ഗവർണ്ണർ ജനറൽ?

ചാൾസ് മെറ്റ്കാഫ്

273. ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ ഫാക്ടറി സ്ഥാപിച്ച സ്ഥലങ്ങൾ?

സെറാംപൂർ & ട്രാൻക്യൂബാർ (തമിഴ്നാട്)

274. പുഷ്യ മിത്ര സുംഗൻ പരാജയപ്പെടുത്തിയ മൗര്യ രാജാവ്?

ബൃഹദ്രഥൻ

275. മൂന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം?

1932 (ലണ്ടൻ)

276. യങ് ഇന്ത്യ വാരികയുടെ മലയാളി എഡിറ്റർ?

ജോർജ്ജ് ജോസഫ്

277. "എല്ലായിടത്തുമുള്ളത് ഇതിലുമടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിൽ അടങ്ങിയിട്ടില്ലാത്തത് ഒരിടത്തുമില്ല" എന്ന് പരാമർശിക്കുന്നത് ഏത് ഗ്രന്ഥത്തേക്കുറിച്ചാണ്?

മഹാഭാരതം

278. ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഇന്ത്യ അവാർഡ് നേടിയ ഇന്ത്യൻ സാമൂഹ്യ പരിഷ്കർത്താവ്?

സർ. സയ്യിദ് അഹമ്മദ് ഖാൻ

279. ബർദോളി സത്യാഗ്രഹത്തെ തുടർന്ന് വല്ലഭായി പട്ടേലിന് സർദാർ എന്ന സ്ഥാനപ്പേര് നൽകിയത്?

ഗാന്ധിജി

280. ശിവജിയുടെ വിദേശകാര്യ മന്ത്രി അറിയിപ്പട്ടിരുന്നത്?

സുമന്ത്

Visitor-3789

Register / Login