Questions from ഇന്ത്യാ ചരിത്രം

281. നെഹ്റുവും ഗാന്ധിജിയും ആദ്യമായി കണ്ടുമുട്ടിയ കോൺഗ്രസ് സമ്മേളനം?

1916 ലെ ലക്നൗ സമ്മേളനം

282. ഇന്ത്യൻ ഭരണഘടനാ ശില്പി?

ഡോ.ബി.ആർ.അംബേദ്ക്കർ

283. യമുനാ കനാൽ പണികഴിപ്പിച്ചത്?

ഫിറോസ് ഷാ തുഗ്ലക്

284. പ്രാദേശിക പത്ര ഭാഷാ നിയമം (Vernacular Press Act) പാസാക്കിയ വൈസ്രോയി?

ലിട്ടൺ പ്രഭു

285. ബുദ്ധമത ഗ്രന്ഥങ്ങളുടെ ഭാഷ പാലിയിൽ നിന്നും സംസ്കൃതമാക്കി മാറ്റിയ ബുദ്ധമത സമ്മേളനം?

നാലാം ബുദ്ധമത സമ്മേളനം

286. ജഹാംഗീറിനെ ഭരണത്തിൽ സഹായിച്ചിരുന്ന ഭാര്യ?

നൂർജ്ജഹാൻ

287. മദ്രാസിൽ റയട്ട് വാരി സമ്പ്രദായം (Ryotwori System) കൊണ്ടുവന്ന ഗവർണ്ണർ?

തോമസ് മൺറോ (1820)

288. ഡൽഹിയിൽ രാജകീയ ഡർബാർ സംഘടിപ്പിച്ച വൈസ്രോയി?

ലിട്ടൺ പ്രഭു

289. നളന്ദ സർവ്വകലാശാല സ്ഥാപിച്ചത്?

കുമാര ഗുപ്തൻ

290. പവ്നാർ ആശ്രമത്തിലെ സന്യാസി?

വിനോബ ഭാവെ

Visitor-3103

Register / Login