Questions from ഇന്ത്യാ ചരിത്രം

301. ഗംഗയെപ്പോലെ എന്ന് ഗോഖലയെ വിശേഷിപ്പിച്ചത്?

ഗാന്ധിജി

302. ലോദി വംശത്തിലെ അവസാനത്തെ സുൽത്താൻ?

ഇബ്രാഹിം ലോദി

303. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഇന്ത്യയിൽ വ്യാപാരം നടത്താൻ അനുമതി നൽകിയ മുഗൾ ചക്രവർത്തി?

ജഹാംഗീർ

304. ലറ്റേഴ്സ് റ്റു എമിലി ഷെങ്കൽ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?

നേതാജി സുഭാഷ് ചന്ദ്രബോസ്

305. കേന്ദ്രത്തിൽ ഒരു ഫെഡറൽ മാതൃകയിലുള്ള ഗവൺമെന്റ് സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്ത നിയമം?

1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്

306. പ്ലാസി യുദ്ധത്തെ തുടർന്ന് ബ്രിട്ടീഷുകാർ ബംഗാളിൽ അവരോധിച്ച രാജാവ്?

മിർ ജാഫർ

307. ആദിപുരാണം എന്നറിയപ്പെടുന്നത്?

ബ്രഹ്മപുരാണം

308. നേതാജി ഇന്ത്യൻ നാഷണൽ ആർമിയുടെ നേതൃത്വം ആരിൽ നിന്നാണ് ഏറ്റെടുത്തത്?

റാഷ് ബിഹാരി ബോസ്

309. ചിത്രകാരനായ മുഗൾ ഭരണാധികാരി?

ജഹാംഗീർ

310. ഫിറോസ് ഷാ കോട്ല പട്ടണം പണി കഴിപ്പിച്ച ഭരണാധികാരി?

ഫിറോസ് ഷാ തുഗ്ലക്

Visitor-3482

Register / Login