Questions from ഇന്ത്യാ ചരിത്രം

321. ക്രിപ്സ് മിഷന്റെ പരാജയത്തെ തുടർന്ന് കോൺഗ്രസ് ആരംഭിച്ച സമരം?

ക്വിറ്റ് ഇന്ത്യാ സമരം (1942)

322. ശ്രീബുദ്ധന്‍റെ വളർത്തമ്മ?

പ്രജാപതി ഗൗതമി

323. ചാൾസ് വിൽക്കിൻസ് എഴുതിയ ഭഗവത് ഗീതയുടെ ഇംഗ്ലീഷ് തർജ്ജമയ്ക്ക് ആമുഖം എഴുതിയത്?

വാറൻ ഹേസ്റ്റിംഗ്സ്

324. അലിഗഢ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ?

സയ്യിദ് അഹമ്മദ് ഖാൻ

325. ബ്രിട്ടീഷ് ഗവൺമെന്റ് നിരോധിച്ച ആദ്യ കോൺഗ്രസ് സമ്മേളനം?

1932 ലെ ന്യൂഡൽഹി സമ്മേളനം

326. ഋഗ്‌വേദത്തിലെ ഗായത്രി മന്ത്രത്തിൽ ഉത്ഘോഷിക്കുന്ന ദേവി?

സാവിത്രീ ദേവി

327. ഹിന്ദു കാലഘട്ടത്തിലെ അക്ബർ എന്നറിയപ്പെടുന്നത്?

ഹർഷവർദ്ധനൻ

328. സ്വദേശി മുദ്രാവാക്യമുയർത്തിയ കോൺഗ്രസ് സമ്മേളനം?

1905 ലെ ബനാറസ് സമ്മേളനം

329. ദയാനന്ദ ആംഗ്ലോ - വേദിക് കോളേജ് സ്ഥാപിച്ചത്?

ലാലാ ഹൻസ് രാജ് (1886)

330. ഒന്നാം സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് 'മാത്സാ പ്രവാസ്' എന്ന മറാത്താ ഗ്രന്ഥം രചിച്ചത്?

വിഷ്ണു ഭട്ട് ഗോഡ്സേ

Visitor-3019

Register / Login