Questions from ഇന്ത്യാ ചരിത്രം

331. ജഹാംഗീറിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത്?

ലാഹോർ

332. ആൾ ഇന്ത്യാ മുഹമ്മദൻ എഡ്യൂക്കേഷണൽ കോൺഫറൻസ് സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ്?

സയ്യിദ് അഹമ്മദ് ഖാൻ

333. ദ്രാവിഡർ കഴകം പാർട്ടി സ്ഥാപിച്ചത്?

ഇ.വി രാമസ്വാമി നായ്ക്കർ

334. ഷാജഹാനെ തടവറയിൽ ശുശ്രൂഷിച്ചിരുന്ന മകൾ?

ജഹനാര

335. അശോകന്റെ ധർമ്മങ്ങളെക്കുറിച്ച് പരാമർശിക്കുന്ന ശാസനം?

നാലാം ശിലാശാസനം

336. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജി പങ്കെടുക്കാൻ കാരണമായ ഉടമ്പടി?

ഗാന്ധി - ഇർവിൻ സന്ധി (1931 മാർച്ച് 5)

337. ഡെ റ്റു ഡെ വിത്ത് ഗാന്ധി എന്ന കൃതി രചിച്ചത്?

മഹാദേവ് ദേശായി

338. അനുശീലൻ സമിതി രൂപീകരിച്ച വർഷം?

1902

339. 1881 ൽ ഫാക്ടറി ആക്റ്റ് പാസ്സാക്കിയ വൈസ്രോയി?

റിപ്പൺ പ്രഭു

340. അൽ ഹിലാൽ നിരോധിക്കപ്പെട്ട വർഷം?

1914

Visitor-3893

Register / Login