Questions from ഇന്ത്യാ ചരിത്രം

341. ബാലഗംഗാധര തിലകനെ 6 വർഷം തടവിൽ പാർപ്പിച്ചിരുന്ന ബർമ്മയിലെ ജയിൽ?

മാൻഡല ജയിൽ

342. ഇന്ത്യയിലെ ഏറ്റവും പഴയ യൂറോപ്യൻ നിർമ്മിതി?

മാനുവൽ കോട്ട

343. ഗൗതമ ബുദ്ധന്‍റെ പിതാവ്?

ശുദ്ധോദന രാജാവ് [ കപില വസ്തുവിലെ രാജാവ് ]

344. ഗവൺമെന്റ് ഉദ്യോഗം ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവർക്ക് മാത്രമായി നിജപ്പെടുത്തിയ ഗവർണ്ണർ ജനറൽ?

ഹാർഡിഞ്ച് l

345. അലിഗഢ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ?

സയ്യിദ് അഹമ്മദ് ഖാൻ

346. ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്?

വുഡ്സ് ഡെസ്പാച്ച് (1854)

347. ചാൾസ് വിൽക്കിൻസ് എഴുതിയ ഭഗവത് ഗീതയുടെ ഇംഗ്ലീഷ് തർജ്ജമയ്ക്ക് ആമുഖം എഴുതിയത്?

വാറൻ ഹേസ്റ്റിംഗ്സ്

348. പെൺ ശിശുഹത്യ നിയമം മൂലം നിരോധിച്ച ഗവർണ്ണർ ജനറൽ?

ഹാർന്ധിഞ്ച് പ്രഭു

349. മൂന്നാം ആംഗ്ലോ മറാത്താ യുദ്ധത്തിൽ ബ്രിട്ടീഷുകാർ പിടിച്ചെടുത്ത ഇന്ത്യൻ പ്രദേശം?

പൂനെ

350. രണ്ടാം സംഘത്തിന്റെ അദ്ധ്യക്ഷൻ?

തൊൽക്കാപ്പിയർ

Visitor-3602

Register / Login