Questions from ഇന്ത്യാ ചരിത്രം

291. കൊൽക്കത്തയിൽ ഹിന്ദു കോളേജ് സ്ഥാപിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച സാമൂഹ്യ പരിഷ്കർത്താവ്?

രാജാറാം മോഹൻ റോയ്

292. ശ്രീബുദ്ധന്റെ ശിഷ്യൻ?

ആനന്ദൻ

293. ഇംഗ്ലണ്ടിൽ നെഹൃ പഠിച്ചിരുന്ന സ്ക്കൂൾ?

ഹാരോ പബ്ലിക് സ്കൂൾ

294. ശ്രീബുദ്ധന്‍റെ കുതിര?

കാന്തക

295. ബർമ്മയെ ഇന്ത്യയിൽ നിന്നും വേർപെടുത്തിയ നിയമം?

1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്

296. രബീന്ദ്രനാഥ ടാഗോർ രചിച്ച ബംഗ്ലാദേശിന്റെ ദേശീയഗാനം?

അമർ സോനാ ബംഗ്ലാ

297. ഇന്ത്യൻ കൗൺസിൽ ആക്റ്റ് 1861 ൽ പാസാക്കിയപ്പോൾ ഇന്ത്യയുടെ വൈസ്രോയി?

കാനിംഗ് പ്രഭു

298. തളിക്കോട്ട യുദ്ധത്തിൽ (1565) വിജയനഗര സൈന്യത്തെ നയിച്ച സദാശിവരായരുടെ മന്ത്രി?

രാമരായർ

299. 1915 ലെ ഡിഫൻസ് ഓഫ് ഇന്ത്യ ആക്ട് പാസാക്കിയ വൈസ്രോയി?

ഹാർഡിഞ്ച് Il

300. നാട്യശാസ്ത്രത്തിന്റെ കർത്താവ്?

ഭരതമുനി

Visitor-3832

Register / Login