1. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണറായ ആദ്യ മലയാളി?
റ്റി.എൻ.ശേഷൻ
2. കൺ കറന്റ് ലിസ്റ്റിലുള്ള വിഷയങ്ങളുടെ എണ്ണം?
52 (തുടക്കത്തിൽ : 47 എണ്ണം)
3. ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നത്?
1993 മെയ് 17
4. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആയതിനു ശേഷം ഗവർണ്ണറായ ഏക വ്യക്തി?
പി.സദാശിവം (കേരളാ ഗവർണ്ണർ )
5. സംസ്ഥാന വിവരാവകാശ കമ്മീഷണറേയും അംഗങ്ങളേയും നിയമിക്കുന്നത്?
ഗവർണ്ണർ
6. സുപ്രീം കോടതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 124
7. ജമ്മു കാശ്മീരിന് പ്രത്യേക പദവി സംബന്ധിച്ച ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 370
8. സെൻട്രൽ വിജിലൻസ് കമ്മീഷന്റെ രൂപീകരണത്തിന് കാരണമായ കമ്മീഷൻ?
സന്താനം കമ്മിറ്റി
9. UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്റെ അംഗങ്ങളുടെ കാലാവധി?
6 വർഷം അല്ലെങ്കിൽ 65 വയസ്സ്
10. സംസ്ഥാന ഗവൺമെന്റിന് നിയമോപദേശം നൽകുന്നത്?
അഡ്വക്കേറ്റ് ജനറൽ