21. നിഷേധവോട്ട് ( NOTA) നടപ്പിലാക്കിയ ആദ്യ ഏഷ്യൻ രാജ്യം?
ബംഗ്ലാദേശ്
22. സംസ്ഥാന ഗവൺമെന്റിന് നിയമോപദേശം നൽകുന്നത്?
അഡ്വക്കേറ്റ് ജനറൽ
23. ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളുടെ കാലാവധി?
6 വർഷം
24. കൺ കറന്റ് ലിസ്റ്റിലുള്ള വിഷയങ്ങളുടെ എണ്ണം?
52 (തുടക്കത്തിൽ : 47 എണ്ണം)
25. നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ പ്രവർത്തനം ആരംഭിച്ചത്?
2010 ഒക്ടോബർ 18 ( ആസ്ഥാനം: ന്യൂഡൽഹി; പ്രഥമ അദ്ധ്യക്ഷൻ: ലോകേശ്വർ സിങ് പാണ്ഡ)
26. കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ (CAG) കാലാവധി?
6 വർഷം അല്ലെങ്കിൽ 65 വയസ്സ്
27. പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 3
28. ലോകത്തിലാദ്യമായി വിവരാവകാശ നിയമം പാസാക്കിയ രാജ്യം?
സ്വീഡൻ
29. ഒരു പോളിംഗ് ബൂത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ?
പ്രിസൈഡിംഗ് ഓഫീസർ
30. യൂണിയൻ ലിസ്റ്റിലുള്ള വിഷയങ്ങളുടെ എണ്ണം?
100 (തുടക്കത്തിൽ : 97 എണ്ണം)