41. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ചെയർമാന്റേയും അംഗങ്ങളുടേയും കാലാവധി?
5 വർഷം അല്ലെങ്കിൽ 70 വയസ്സ്
42. ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി?
3 വർഷം
43. ആറു തരത്തിലുള്ള മൗലീക സ്വാതന്ത്ര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 19
44. നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ പ്രവർത്തനം ആരംഭിച്ചത്?
2010 ഒക്ടോബർ 18 ( ആസ്ഥാനം: ന്യൂഡൽഹി; പ്രഥമ അദ്ധ്യക്ഷൻ: ലോകേശ്വർ സിങ് പാണ്ഡ)
45. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമം?
ഇംപീച്ച്മെന്റ്
46. സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മിഷന്റെ ചെയർമാനേയും അംഗങ്ങളേയും നീക്കം ചെയ്യുന്നത്?
പ്രസിഡന്റ്
47. ഇലക്ഷൻ കമ്മിഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 324
48. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ലെജിസ്ലേറ്റീവ് അസംബ്ലി?
ഇത്തർ പ്രദേശ് (403)
49. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരം വ്യക്തിയുടെ ജീവനേയും സ്വാതന്ത്രത്തേയും സംബന്ധിച്ചുള്ളതാണെങ്കിൽ വിവരം നല്കുന്നതിനുള്ള പരമാവധി സമയം?
48 മണിക്കൂർ
50. പ്രസിഡന്റിന്റെ വീറ്റോ അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 111