Questions from ഇന്ത്യൻ ഭരണഘടന

221. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വ്യക്തി?

വജാഹത് ഹബീബുള്ള

222. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ സുഹൃത്തും വഴികാട്ടിയും എന്നറിയപ്പെടുന്നത്?

കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (CAG)

223. UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ അംഗങ്ങളുടെ കാലാവധി?

6 വർഷം അല്ലെങ്കിൽ 65 വയസ്സ്

224. ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്‍റെ അംഗസംഖ്യ?

5

225. സംസ്ഥാന അടിയന്തിരാവസ്ഥ സംബന്ധിച്ച ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 356

226. പഞ്ചായത്തീരാജ് സംവിധാനത്തിലെ അടിസ്ഥാനം?

ഗ്രാമസഭ

227. അറ്റോർണി ജനറലിനെ നിയമിക്കുന്നത്?

പ്രസിഡന്‍റ്

228. ഭരണഘടയുടെ 356 ആർട്ടിക്കിൾ ഉപയോഗിച്ച് ആദ്യമായി രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച സംസ്ഥാനം?

കേരളം (1959 ജൂലൈ 31)

Visitor-3444

Register / Login