211. ദേശീയ പഞ്ചായത്തീരാജ് ദിനം?
ഏപ്രിൽ 24
212. വോട്ടിംഗ് പ്രായം 21 ൽ നിന്നും 18 ആക്കി കുറച്ച പ്രധാനമന്ത്രി?
രാജീവ് ഗാന്ധി (വർഷം: 1989 ; 61 st ഭരണാ ഘടനാ ഭേദഗതി - 1988)
213. ദേശിയ പട്ടികജാതി കമ്മീഷന്റെ അംഗസംഖ്യ?
5
214. UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്റെ ചെയർമാനേയും അംഗങ്ങളേയും നീക്കം ചെ'യ്യുന്നത്?
പ്രസിഡന്റ്
215. ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്റെ പ്രഥമ ചെയർമാൻ?
ആർ.എൻ.പ്രസാദ്
216. കമ്മിറ്റി ഓൺ പഞ്ചായത്തീരാജ് ഇൻസ്റ്റിറ്റ്യൂഷൻസ് എന്നറിയപ്പെടുന്നത്?
അശോക് മേത്താ കമ്മിറ്റി
217. പഞ്ചായത്തീരാജ് നിയമം പാസ്സാക്കിയ പ്രധാനമന്ത്രി?
നരസിംഹറാവു
218. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ കണ്ണും കാതും എന്നറിയപ്പെടുന്നത്?
കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ (CAG)
219. അയിത്ത നിർമ്മാർജ്ജനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 17
220. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടേയും വരവ് ചെലവ് കണക്കുകൾ പരിശോധിക്കുന്നത്?
കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ (CAG)