191. സുപ്രീം കോടതിയുടെ പിൻ കോഡ്?
110201
192. ധനകാര്യ കമ്മിഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 280
193. സംസ്ഥാന ആസൂത്രണ ബോർഡിന്റെ അദ്ധ്യക്ഷൻ?
മുഖ്യമന്ത്രി
194. ഇന്ത്യയിൽ ആദ്യമായി സുപ്രീം കോടതി സ്ഥാപിതമായത്?
1774 ൽ കൽക്കട്ടയിൽ ( സ്ഥാപിക്കാൻ മുൻകൈ എടുത്തത്: വാറൻ ഹേസ്റ്റിംഗ്സ് )
195. ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വനിത?
ഷീലാ ദീക്ഷിത് (ഡൽഹി)
196. യൂണിയൻ ലിസ്റ്റിലുള്ള വിഷയങ്ങളുടെ എണ്ണം?
100 (തുടക്കത്തിൽ : 97 എണ്ണം)
197. സുപ്രീം കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം?
65 വയസ്സ്
198. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി തൃപ്തികരമല്ലെങ്കിൽ അപ്പീൽ സമർപ്പിക്കുന്നതിനുള്ള സമയപരിധി?
30 ദിവസത്തുള്ളിൽ
199. സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറുടേയും അംഗങ്ങളുടേയും കാലാവധി?
5 വർഷം അല്ലെങ്കിൽ 65 വയസ്സ്
200. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ചെയർമാന്റേയും അംഗങ്ങളുടേയും കാലാവധി?
5 വർഷം അല്ലെങ്കിൽ 70 വയസ്സ്