181. മുഖ്യമന്ത്രിയായ ആദ്യ മുസ്ലിം വനിത?
സെയ്ദ അൻവർ തൈമൂർ (ആസാം )
182. ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണ്ണർക്ക് അധികാരം നൽകുന്ന ഭരണഘടനാ വകുപ്പ്?
213
183. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വ്യക്തി?
വജാഹത് ഹബീബുള്ള
184. വോട്ടിംഗ് പ്രായം 21 ൽ നിന്നും 18 ആക്കി കുറച്ച പ്രധാനമന്ത്രി?
രാജീവ് ഗാന്ധി (വർഷം: 1989 ; 61 st ഭരണാ ഘടനാ ഭേദഗതി - 1988)
185. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിലവിൽ വന്നത്?
1998 ഡിസംബർ 11
186. ദേശിയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാന്‍റെയും അംഗങ്ങളുടേയും കാലാവധി?
3 വർഷം
187. UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ അംഗങ്ങളുടെ കാലാവധി?
6 വർഷം അല്ലെങ്കിൽ 65 വയസ്സ്
188. സംസ്ഥാന അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 356
189. കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറലിന്‍റെ (CAG) കാലാവധി?
6 വർഷം അല്ലെങ്കിൽ 65 വയസ്സ്
190. പീപ്പിൾസ് കോർട്ട് എന്നറിയപ്പെടുന്നത്?
ലോക് അദാലത്ത്