Questions from ഇന്ത്യൻ ഭരണഘടന

171. കേന്ദ്ര വിവരാവകാശ കമ്മീഷണറേയും അംഗങ്ങളേയും നിയമിക്കുന്നത്?

പ്രസിഡന്‍റ്

172. ഇന്ത്യയിൽ ഏറ്റവും കുറവ് അംഗങ്ങളുള്ള ലെജിസ്ലേറ്റീവ് അസംബ്ലി?

സിക്കിം (32)

173. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമം?

ഇംപീച്ച്മെന്‍റ്

174. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആയതിനു ശേഷം ഗവർണ്ണറായ ഏക വ്യക്തി?

പി.സദാശിവം (കേരളാ ഗവർണ്ണർ )

175. കേന്ദ്ര വിവരാവകാശ കമ്മീഷന്‍റെ ആസ്ഥാനം?

ആഗസ്ത് ക്രാന്തി ഭവൻ (ന്യൂഡൽഹി)

176. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ സംവരണം?

50%

177. ആദ്യമായി രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച സംസ്ഥാനം?

പഞ്ചാബ് (1951 ജൂൺ 21 )

178. മദ്യനിരോധനം നടപ്പിലാക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 47

179. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ചെയർമാനേയും അംഗങ്ങളേയും നിയമിക്കുന്നത്?

പ്രസിഡന്‍റ്

180. കേന്ദ്രത്തിന്‍റെയും സംസ്ഥാനങ്ങളുടേയും വരവ് ചെലവ് കണക്കുകൾ പരിശോധിക്കുന്നത്?

കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (CAG)

Visitor-3411

Register / Login