161. 6 വയസ്സു മുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം മൗലികാവകാശമാക്കിയ ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 21 A
162. ഇന്ത്യ വിവരാവകാശ നിയമം (Right to Information Act)പാസാക്കിയ വർഷം?
2005 ജൂൺ 15
163. ഒരു പോളിംഗ് ബൂത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ?
പ്രിസൈഡിംഗ് ഓഫീസർ
164. കേരളത്തിലെ പ്രഥമ മുഖ്യ വിവരാവകാശ കമ്മീഷണർ?
പാലാട്ട് മോഹൻ ദാസ്
165. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ആസ്ഥാനം?
മാനവ് അധികാർ ഭവൻ (ന്യൂഡൽഹി)
166. ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി?
3 വർഷം
167. ഒരു സംസ്ഥാനത്ത് തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി?
ജ്യോതി ബസു (പശ്ചിമ ബംഗാൾ)
168. അറ്റോർണി ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 76
169. ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ (Watch Dog of human rights in India) എന്നറിയപ്പെടുന്നത്?
ദേശീയ മനുഷ്യാവകാശ കമ്മിഷൻ
170. ഇന്ത്യയുടെ പ്രഥമ വിജിലൻസ് കമ്മീഷണർ?
എൻ.ശ്രീനിവാസ റാവു