151. ഗവർണറുടെ ഭരണ കാലാവധി?
5 വർഷം
152. സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറുടേയും അംഗങ്ങളുടേയും കാലാവധി?
5 വർഷം അല്ലെങ്കിൽ 65 വയസ്സ്
153. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ആദ്യ ചെയർമാൻ?
ജസ്റ്റീസ് രംഗനാഥ മിശ്ര
154. വോട്ടിംഗ് പ്രായം 21 ൽ നിന്നും 18 ആക്കി കുറച്ച പ്രധാനമന്ത്രി?
രാജീവ് ഗാന്ധി (വർഷം: 1989 ; 61 st ഭരണാ ഘടനാ ഭേദഗതി - 1988)
155. ഇന്ത്യയിൽ ആദ്യമായി സുപ്രീം കോടതി സ്ഥാപിതമായത്?
1774 ൽ കൽക്കട്ടയിൽ ( സ്ഥാപിക്കാൻ മുൻകൈ എടുത്തത്: വാറൻ ഹേസ്റ്റിംഗ്സ് )
156. UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്റെ ചെയർമാനേയും അംഗങ്ങളേയും നീക്കം ചെ'യ്യുന്നത്?
പ്രസിഡന്റ്
157. കൺ കറന്റ് ലിസ്റ്റിലുള്ള വിഷയങ്ങളുടെ എണ്ണം?
52 (തുടക്കത്തിൽ : 47 എണ്ണം)
158. ദേശിയ പട്ടികവർഗ്ഗ കമ്മീഷന്റെ അംഗസംഖ്യ?
5
159. സാമ്പത്തിക അടിയന്തിരാവസ്ഥ സംബന്ധിച്ച ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 360
160. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആയതിനു ശേഷം ഗവർണ്ണറായ ഏക വ്യക്തി?
പി.സദാശിവം (കേരളാ ഗവർണ്ണർ )