141. പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നല്കിയ ഭരണഘടനാ ഭേദഗതി?
1992 ലെ (73)എഴുപത്തിമൂന്നാം ഭേദഗതി
142. UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്റെ അംഗങ്ങളുടെ കാലാവധി?
6 വർഷം അല്ലെങ്കിൽ 65 വയസ്സ്
143. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ കണ്ണും കാതും എന്നറിയപ്പെടുന്നത്?
കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ (CAG)
144. ഇന്ത്യയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത്?
റിപ്പൺ പ്രഭു
145. അടിമത്തം നിരോധിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 23
146. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വനിത?
ദീപക് സന്ധു
147. പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നല്കണമെന്ന് ശുപാർശ ചെയ്ത കമ്മിറ്റി?
എൽ.എം.സിംഗ്വി കമ്മിറ്റി
148. ദേശിയ വനിതാ കമ്മിഷൻ നിലവിൽ വന്നത്?
1992 ജനുവരി 31
149. വിവരാവകാശ നിയമം പാസാക്കിയ ആദ്യ സംസ്ഥാനം?
തമിഴ്നാട് (1997)
150. പൊതുഖജനാവിന്റെ കാവൽക്കാരൻ (watch dog of public purse) എന്നറിയപ്പെടുന്നത്?
കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ (CAG)