131. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ചെയർമാനേയും അംഗങ്ങളേയും നിയമിക്കുന്നത്?
ഗവർണ്ണർ
132. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണ്ണർ?
സരോജിനി നായിഡു (ഉത്തർപ്രദേശ്)
133. കേന്ദ്ര വിവരാവകാശ കമ്മീഷണറുടേയും അംഗങ്ങളുടേയും കാലാവധി?
5 വർഷം അല്ലെങ്കിൽ 65 വയസ്സ്
134. അടിമത്തം നിരോധിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 23
135. നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ പ്രവർത്തനം ആരംഭിച്ചത്?
2010 ഒക്ടോബർ 18 ( ആസ്ഥാനം: ന്യൂഡൽഹി; പ്രഥമ അദ്ധ്യക്ഷൻ: ലോകേശ്വർ സിങ് പാണ്ഡ)
136. മണി ബില്ലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 110
137. കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ആസ്ഥാനം?
ആഗസ്ത് ക്രാന്തി ഭവൻ (ന്യൂഡൽഹി)
138. അയിത്ത നിർമ്മാർജ്ജനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 17
139. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിലവിൽ വന്നത്?
1998 ഡിസംബർ 11
140. ബാലവേല നിരോധിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 24