Questions from ഇന്ത്യൻ ഭരണഘടന

121. മുഖ്യമന്ത്രിയായ ആദ്യ മുസ്ലിം വനിത?

സെയ്ദ അൻവർ തൈമൂർ (ആസാം )

122. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി തൃപ്തികരമല്ലെങ്കിൽ അപ്പീൽ സമർപ്പിക്കുന്നതിനുള്ള സമയപരിധി?

30 ദിവസത്തുള്ളിൽ

123. ഹൈക്കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം?

62 വയസ്സ്

124. തിരഞ്ഞെടുപ്പുകളെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന രാഷ്ട്രതന്ത്ര ശാഖ?

സെഫോളജി

125. ഇന്ത്യയിൽ നിഷേധവോട്ട് ( NOTA) നടപ്പിലാക്കുവാൻ പൊതു താല്പര്യ ഹർജി നൽകിയ സംഘടന?

PUCL- പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടിസ് ( സ്ഥാപകൻ: ജയപ്രകാശ് നാരായണൻ; രൂപീകരിച്ച വർഷം: 1976)

126. അഴിമതി തുറന്നു കാട്ടുന്നവരെ സംരക്ഷിക്കാൻ ഇന്ത്യൻ പാർലമെന്‍റ് പാസാക്കിയ നിയമം?

വിസിൽ ബ്ലോവേഴ്സ് ആക്ട്

127. ഇന്ത്യയിൽ നഗരപാലികാ നിയമം നിലവിൽ വന്നത്?

1993 ജൂൺ 1

128. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിലവിൽ വന്നത്?

1998 ഡിസംബർ 11

129. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ കണ്ണും കാതും എന്നറിയപ്പെടുന്നത്?

കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (CAG)

130. ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 32

Visitor-3104

Register / Login