Questions from ഇന്ത്യൻ ഭരണഘടന

111. ദേശിയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാന്‍റെയും അംഗങ്ങളുടേയും കാലാവധി?

3 വർഷം

112. കേരളത്തിൽ അധികാര വികേന്ദ്രീകരണത്തെ കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട കമ്മിറ്റി?

സെൻ കമ്മിറ്റി

113. കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (CAG) നെ നിയമിക്കുന്നത്?

പ്രസിഡന്‍റ്

114. മണി ബില്ലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 110

115. ഇന്ത്യയിൽ നിഷേധവോട്ട് ( NOTA) നടപ്പിലാക്കുവാൻ പൊതു താല്പര്യ ഹർജി നൽകിയ സംഘടന?

PUCL- പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടിസ് ( സ്ഥാപകൻ: ജയപ്രകാശ് നാരായണൻ; രൂപീകരിച്ച വർഷം: 1976)

116. നാഷണൽ ജൂഡീഷ്യൽ അക്കാഡമിയുടെ ആസ്ഥാനം?

ഭോപ്പാൽ ( നിലവിൽ വന്നത്: 1993)

117. ആദ്യമായി രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച സംസ്ഥാനം?

പഞ്ചാബ് (1951 ജൂൺ 21 )

118. സാർവ്വത്രിക പ്രായപൂർത്തി വോട്ടവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 326

119. സമയ പരിധിക്കുള്ളിൽ ശരിയായ വിവരം നൽകുന്നതിൽ വീഴ്ച വരുത്തുന്ന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഒരു ദിവസം അടയ്ക്കേണ്ട പിഴ?

250 രൂപ ( പരമാവധി 25000 രൂപ വരെ)

120. ഭരണഘടനയനുസരിച്ച് ഒരു സംസ്ഥാന നിയമ നിർമ്മാണ സഭയിലെ ഏറ്റവും കുറഞ്ഞ അംഗസംഖ്യ?

60

Visitor-3145

Register / Login