101. ഗ്രാമ പഞ്ചായത്തുകളുടെ രൂപീകരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 40
102. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആയതിനു ശേഷം ഗവർണ്ണറായ ഏക വ്യക്തി?
പി.സദാശിവം (കേരളാ ഗവർണ്ണർ )
103. കേരള വനിതാ കമ്മിഷന്റെ പ്രഥമ അദ്ധ്യക്ഷ?
ശ്രീമതി സുഗതകുമാരി
104. കേരള മനുഷ്യാവകാശ കമ്മിഷന്റെ ആദ്യ ചെയർമാൻ?
ജസ്റ്റീസ് എം.എം.പരീത് പിള്ള
105. സുപ്രീം കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം?
65 വയസ്സ്
106. ഇന്ത്യയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്?
1882 ലെ റിപ്പൺ പ്രഭുവിന്റെ വിളംബരം
107. Equality Before Law (നിയമത്തിനു മുൻപിൽ എല്ലാവരും സമൻമാരാണ്) എന്ന് പ്രസ്താവിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 14
108. കേരള സംസ്ഥാന വനിതാ കമ്മിഷന്റെ പ്രസിദ്ധീകരണം?
സ്ത്രീശക്തി
109. UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷനിൽ അംഗമായ ആദ്യ മലയാളി?
ഡോ.കെ.ജി. അടിയോടി
110. ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ (Watch Dog of human rights in India) എന്നറിയപ്പെടുന്നത്?
ദേശീയ മനുഷ്യാവകാശ കമ്മിഷൻ