91. UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്റെ ചെയർമാനേയും അംഗങ്ങളേയും നിയമിക്കുന്നത്?
പ്രസിഡന്റ്
92. ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വനിത?
ഷീലാ ദീക്ഷിത് (ഡൽഹി)
93. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ആസ്ഥാനം?
മാനവ് അധികാർ ഭവൻ (ന്യൂഡൽഹി)
94. മദ്യനിരോധനം നടപ്പിലാക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 47
95. UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്റെ അംഗങ്ങളുടെ കാലാവധി?
6 വർഷം അല്ലെങ്കിൽ 65 വയസ്സ്
96. ഇന്ത്യയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത്?
റിപ്പൺ പ്രഭു
97. സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറുടേയും അംഗങ്ങളുടേയും കാലാവധി?
5 വർഷം അല്ലെങ്കിൽ 65 വയസ്സ്
98. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആയതിനു ശേഷം ഗവർണ്ണറായ ഏക വ്യക്തി?
പി.സദാശിവം (കേരളാ ഗവർണ്ണർ )
99. പൊതുമാപ്പ് നല്കുന്നതിനുള്ള ഗവർണ്ണറുടെ അധികാരത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 161
100. ഒരു പോളിംഗ് ബൂത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ?
പ്രിസൈഡിംഗ് ഓഫീസർ