Questions from ഇന്ത്യൻ ഭരണഘടന

81. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വനിത?

ദീപക് സന്ധു

82. ദേശിയ പട്ടികവർഗ്ഗ കമ്മീഷന്‍റെ ആദ്യ ചെയർമാൻ?

കൻവർ സിംഗ്

83. കേന്ദ്ര വിവരാവകാശ കമ്മീഷന്‍റെ ആസ്ഥാനം?

ആഗസ്ത് ക്രാന്തി ഭവൻ (ന്യൂഡൽഹി)

84. ഇന്ത്യയിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം?

രാജസ്ഥാൻ (1959 ഒക്ടോബർ 2 ന് രാജസ്ഥാനിലെ നാഗുർ ജില്ലയിൽ ജവഹർലാൽ നെഹൃ ഉദ്ഘാടനം ചെയ്തു )

85. ലെജിസ്ലേറ്റീവ് കൗൺസിൽ ഉള്ള സംസ്ഥാനങ്ങളുടെ എണ്ണം?

7

86. പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 3

87. ഏറ്റവും കൂടുതൽ ജഡ്ജിമാരുള്ള ഹൈക്കോടതി?

അലഹബാദ് ഹൈക്കോടതി

88. സ്റ്റേറ്റ് ലിസ്റ്റിലുള്ള വിഷയങ്ങളുടെ എണ്ണം?

61 (തുടക്കത്തിൽ :67 എണ്ണം)

89. ഹൈക്കോടതികളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 214

90. നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ പ്രവർത്തനം ആരംഭിച്ചത്?

2010 ഒക്ടോബർ 18 ( ആസ്ഥാനം: ന്യൂഡൽഹി; പ്രഥമ അദ്ധ്യക്ഷൻ: ലോകേശ്വർ സിങ് പാണ്ഡ)

Visitor-3344

Register / Login